തെരഞ്ഞെടുപ്പ് ഫലം തത്സമയം എങ്ങനെ അറിയാം? 'ട്രെൻഡ്' സഹായിക്കും, ഫലങ്ങൾ അറിയാനുള്ള സംവിധാനങ്ങളറിയാം

New Update
election-counting-mission

തിരുവനന്തപുരം: സംസ്ഥാനത്തെ വാശിയേറിയ 2025 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. മൂന്ന് സൈറ്റുകളാണ് തെരഞ്ഞെടുപ്പ് ഫലമറിയാൻ സജ്ജമാക്കിയിരിക്കുന്നത്.

Advertisment

https://trend.sec.kerala.gov.in , https://lbtrend.kerala.gov.in , https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.

ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടു നില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം. മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഫലം തത്സമയം അറിയാൻ മൂന്ന് വെബ്സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. https://sec.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. https://trend.sec.kerala.gov.in , https://lbtrend.kerala.gov.in , https://trend.kerala.nic.in സൈറ്റുകൾ ഫലമറിയാൻ സഹായിക്കും. ഈ മൂന്ന് വെബ്സൈറ്റുകളാണ് പൊതുജനങ്ങൾക്ക് തത്സമയം ഫലം അറിയാൻ തയ്യാറാക്കിയിരിക്കുന്നത്.

Advertisment