New Update
/sathyam/media/media_files/eWgGKl9K18thTVMBpUl1.jpg)
നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കേസ്. കൊച്ചി നോർത്ത് പൊലീസാണ് കേസെടുത്തത്.
Advertisment
അതേസമയം നടൻ മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തു.മരട് പൊലീസ് ആണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐ പി സി 354 , 509 , 452 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, തടഞ്ഞുവച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയും കേസ് എടുത്തിരുന്നു .നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.