/sathyam/media/media_files/2025/12/05/rahul-2025-12-05-12-08-08.jpg)
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട AR ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകും. വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ക്യാമ്പിൽ നിയോഗിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിൽ ആയിരിക്കും രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്കും അവിടെനിന്ന് മജിസ്ട്രേറ്റിന് മുമ്പിലും കൊണ്ടുപോവുക. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോകുക.
അതിനാടകീയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ കേസിൽ കസ്റ്റഡിയിലെടുത്തത്. രാത്രി പന്ത്രണ്ടരയോട സ്റ്റാഫുകൾ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെപിഎം റീജൻസി ഹോട്ടലിലെ 2002 ൽ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുൻ കരുതലിന്റെ ഭാഗമായി പൊലീസ് രാഹുലിന്റെ മുറിയുടെ സ്പെയർ കീ പിടിച്ചെടുത്തു. വിവരം ചോർത്തി നൽകാതിരിക്കാൻ റിസപ്ഷനിസ്റ്റിന്റെ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് രാഹുലിന്റെ കസ്റ്റഡിയിലേക്ക് നീങ്ങിയത്. തുടക്കത്തിൽ കസ്റ്റഡിയെ എതിർക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ രാഹുൽ വഴങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us