തിരുവനന്തപുരത്ത് ഇടതുപക്ഷത്തിൻ്റെ മേയർ അധികാരത്തിൽ വരും: വി. ശിവൻകുട്ടി

New Update
SIVANKUTTY

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിൽ ഇടതുപക്ഷം ഭരണത്തിൽ വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ തവണ ലഭിച്ച 54 സീറ്റിൽ നിന്ന് പുറകോട്ട് പോകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

55 നും 60 നുമിടയിൽ സീറ്റ് ലഭിക്കും. ഇടതുപക്ഷത്തിന്റെ മേയർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിനോടുള്ള ജനവികാരമായിരിക്കും ഫലം.

ത്രികോണ മത്സരം ആദ്യഘട്ടത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടത്തിൽ 50% സീറ്റുകളിൽ ബിജെപിയും-കോൺഗ്രസും അഡ്ജസ്റ്റ്മെന്റുണ്ടാക്കിയെന്നും ആരോപണം. മേയർ ആകുക എന്ന ആഗ്രഹം കോൺഗ്രസിന്റെ പുഷ്കരകാലഘട്ടത്തിൽ പോലും ഇല്ല. ബിജെപിയുടെ ആഗ്രഹം ഫലം വന്നാൽ മനസ്സിലാവും.

Advertisment