/sathyam/media/media_files/YU8ORVSDJRw0C8kinOJg.jpg)
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മിന്നും ജയത്തിന് പിന്നാലെ സർക്കാരിനെതിരെ പരിഹാസ പാട്ടുമായി പി.സി. വിഷ്‌ണുനാഥ് എംഎൽഎ. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിൻ്റെ പാരഡിയാണ് വിഷ്ണുനാഥ് പാടിയത്. ഈ ഗാനം ശബരിമല സ്വർണക്കൊള്ളയുമായി കോർത്തിണക്കിക്കൊണ്ടായിരുന്നു വിഷ്ണുനാഥിൻ്റെ പാട്ട്.
പെൻഷൻ വാങ്ങി വോട്ടർമാർ പറ്റിച്ചെന്ന എം.എം.മണിയുടെ പരാമർശത്തെയും വിഷ്ണുനാഥ് വിമർശിച്ചു. പ്രസ്താവന എം.എം. മണിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ്. എം.എം.മണി സത്യസന്ധനായത് കൊണ്ട് സത്യം തുറന്നുപറഞ്ഞു. മറ്റുള്ളവർ മനസിൽ സൂക്ഷിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു.
കൊല്ലത്തെ അട്ടിമറി വിജയത്തിലും കോൺഗ്രസ് എംഎൽഎ പ്രതികരിച്ചു. കൊല്ലത്തെ വിജയം സൂചിപ്പിച്ചുകൊണ്ട്, 'ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും...' ഇതായിരുന്നു കോൺഗ്രസ് ടാഗ് ലൈൻ. കോൺഗ്രസിന് ഒരു ലക്ഷ്യം മാത്രമാണുള്ളത്. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം പാർട്ടി യാഥാർഥ്യമാക്കുമെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us