യുപിഐ ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാന്‍ ആരംഭിച്ച പോര്‍ട്ടലിനു വന്‍ സ്വീകാര്യത.. പോര്‍ട്ടലില്‍ ഇതിനോടകം സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞത് ലക്ഷക്കണക്കിന് ആളുകള്‍. പുതിയ സംവിധാനത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മറ്റും ഉപയോക്താക്കള്‍ അറിയാതെ തന്നെ റിക്കറിങ് പേയ്മെന്റുകള്‍ (ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍) ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന 'ഡാര്‍ക്ക് പാറ്റേണുകള്‍' തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഈ നിര്‍ണായക നീക്കം.

New Update
upi help-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: യുപിഐ ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നതു തടയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ പോര്‍ട്ടലിന് വന്‍ സ്വീകാര്യത. വളരെ ലളിതമായി തന്നെ ഓട്ടോ പേ കണ്ടെത്താനാകുമെന്നതാണ് ജനങ്ങള്‍ക്കു ഉപകാരപ്രദമായി മാറിയത്.

Advertisment

https://www.upihelp.npci.org.in/ എന്ന പോര്‍ട്ടലിലൂടെ വരിക്കാര്‍ക്ക് തങ്ങളുടെ ഓട്ടോപേ സബ്സ്‌ക്രിപ്ഷനുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും. 


പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു നിങ്ങളുടെ യു.പി.ഐ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ എന്‍റര്‍ ചെയ്യുക. കാപ്‌ചേ കോഡ് കൂടി എന്റര്‍ ചെയ്യുന്നതോടെ അക്കൗണ്ടിലേക്ക് ഒ.ടി.പി എന്റര്‍ ചെയ്യുക. തുടര്‍ന്ന് യുപിഐ ഓട്ടോ പേയ്‌മെന്റ് ആക്ടീവായിട്ടുണ്ടെങ്കില്‍ അവ താല്‍ക്കാലികമായി നര്‍ത്താനും നീക്കം ചെയ്യാനും സാധിക്കും.


upi help

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മറ്റും ഉപയോക്താക്കള്‍ അറിയാതെ തന്നെ റിക്കറിങ് പേയ്മെന്റുകള്‍ (ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍) ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന 'ഡാര്‍ക്ക് പാറ്റേണുകള്‍' തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഈ നിര്‍ണായക നീക്കം.

ഒക്ടോബര്‍ 7-ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ നെറ്റ്വര്‍ക്ക് അംഗങ്ങള്‍ ഡിസംബര്‍ 31, 2025-നകം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കണം. നിലവിലുള്ള മാന്‍ഡേറ്റുകള്‍ അതുവരെ തുടരും.


ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് ഓട്ടോപേ മാന്‍ഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാന്‍ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ 'മാനേജ് ബാങ്ക് അക്കൗണ്ട്‌സ്' വഴിയോ അല്ലെങ്കില്‍ പ്രത്യേക ഓട്ടോപേ വിഭാഗം വഴിയോ ഇത് പരിശോധിക്കാം.


ആപ് മാറ്റാം ഒരു യുപിഐ ആപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോപേ മാന്‍ഡേറ്റ് മറ്റൊരു ആപ്പിലേക്ക് മാറ്റാന്‍  ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികള്‍ക്കും പേയ്മെന്റ് പ്രൊവൈഡര്‍മാരെ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.

Advertisment