Advertisment

'ചെങ്കോട്ടയാണ് ഈ ചേലക്കര'; ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കെ രാധാകൃഷ്ണന്‍

ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ആര്‍ പ്രദീപ് 17509 വോട്ട് നേടി.

New Update
ur pradeep

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കെ രാധാകൃഷ്ണന്‍. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Advertisment

ചേലക്കരയില്‍ ഇക്കുറി 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. 

എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരരംഗത്തുള്ളത്.

ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ആര്‍ പ്രദീപ് 17509 വോട്ട് നേടി. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 7598 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Advertisment