Advertisment

ചെങ്കൊടിയേന്തി ചേലക്കര. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചു

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് താഴ്ന്നില്ല.

New Update
ur pradeep

തൃശൂര്‍:  ഉപതിരഞ്ഞെടുപ്പില്‍ ചെങ്കൊടിയേന്തി ചേലക്കര. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12122 വോട്ടിന് വിജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കരയിലാണ്.  മത്സരത്തിൻ്റെ ഒരു ഘട്ടത്തിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.

Advertisment

പതിറ്റാണ്ടുകളായി തങ്ങള്‍ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാന്‍ എല്‍ഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും ശക്തമായ പോരാട്ടം നടത്തിയപ്പോള്‍ കേരളം കണ്ടത് ശക്തമായ രാഷ്ട്രീയ മത്സരമാണ്. എന്നാല്‍, ചേലക്കരയുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് താഴ്ന്നില്ല. തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ തുടങ്ങിയ ലീഡ് ഓരോ ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിക്കൊണ്ടുവന്നു.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 2000ത്തോളം വോട്ടുകള്‍ക്ക് പ്രദീപ് ലീഡുയര്‍ത്തി. രണ്ടും മൂന്നും നാലും അഞ്ചും റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 9228 വോട്ടുകളുടെ വ്യക്തമായ ലീഡ് എല്‍ഡിഎഫിന് ഉയര്‍ത്താനായി. 

Advertisment