തിരുവനന്തപുരം : ലോകമെമ്പാടുമുള്ള ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പിന്തുണയോടെ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) സംഘടിപ്പിച്ച 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ജനുവരി 12 വരെയാണ് സമ്മേളനം. 'ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള ടൗണ്‍ പ്ലാനേഴ്സും നയരൂപകര്‍ത്താക്കളും പങ്കെടുക്കുന്നുണ്ട്.