ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 22ന് പ്രാദേശിക അവധി

New Update
1000350225

തിരുവനന്തപുരം: ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി.

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെയാണ് ബീമാപള്ളി ഉറൂസ്. തിരുവനന്തപുരത്തുള്ള ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് ആണ് ബീമാപള്ളി ഉറൂസ്. 

Advertisment