/sathyam/media/media_files/KbwiB21B4fJ8pPinRNHg.jpg)
ഡൽഹി: മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ നടി ഉർവശിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. സംഘപരിവാർ അനുകൂലികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നാണ് ആക്രമണം നടക്കുന്നത്.
"ഉള്ളൊഴുക്ക് " എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിക്ക് ഈ വർഷത്തെ ദേശീയ അവാർഡ് ലഭിച്ചത്. എന്നാൽ, അവാർഡ് ഏറ്റുവാങ്ങിയതിന്ന് തൊട്ടുപിന്നാലെ, സംഘപരിവാർ ഹാൻഡിലുകൾ ഉർവശിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണം ആരംഭിച്ചു.
ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉർവശിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിപ്പികുന്നത് . ഉർവശിയുടെ നിലപാടുകളാണ് ഈ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം.
ഉർവശി മുമ്പ് നടത്തിയ ചില പ്രസ്താവനകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഈ ആക്രമണത്തിന് ആധാരമാക്കിയതായാണ് സൂചന. അതേസമയം, ഉർവശിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രീയ വൈര്യം കലർത്തി ഒരു കലാകാരിയെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉർവശി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സംഭവം, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കലാകാരന്മാർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ നിയമപരമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.