അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സി​ന്‍റെ വ​സ​തി​ക്കു​നേ​രെ വെ​ടി​വെ​പ്പ്. ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒരാൾ ക​സ്‌​റ്റ​ഡി​യി​ൽ

പ്രാ​ദേ​ശി​ക​സ​മ​യം തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ൻ​സും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല

New Update
jd

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സി​ന്‍റെ വ​സ​തി​ക്കു​നേ​രെ വെ​ടി​വെ​പ്പ്.

Advertisment

ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രാ​ദേ​ശി​ക​സ​മ​യം തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ൻ​സും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ​വ​ർ​ധി​പ്പി​ച്ചു

Advertisment