New Update
/sathyam/media/media_files/iDCQhXdcjOGlpj0WpiHr.jpg)
കൊല്ലം: ഉത്ര കേസില്‍ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ സഹോദരി സൂര്യയ്ക്ക് ജോലി തേടി വിദേശത്തേക്ക് പോകാന്‍ അനുമതി. കർശന ഉപാധികളോടെയാണ് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകിയത്.
Advertisment
തൊഴിൽ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴിൽ ദാതാവ് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണു ഉപാധി. പ്രോസിക്യൂഷന്‍ യുവതിയുടെ ആവശ്യങ്ങളെ എതിര്‍ത്തിരുന്നു.
വിദേശത്തു തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ആവശ്യം. പിതാവ് പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും യുവതി പറയുന്നു. കേസിലെ നാലാം പ്രതി കൂടിയാണ് സൂര്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us