ഉഴവുര്‍ ഡോ കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വികസനപ്രവര്‍ത്തനങ്ങള്‍. ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്രപ്രസ്താവനകള്‍ കള്ളമാണെന്ന് തെളിയുന്നത് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാറില്‍

അപ്പോഴാണ് സെമിനാര്‍ ഉദ്ഘാടനത്തിന് എത്തിയ സ്ഥലം എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയോട് ജനങ്ങള്‍ ആശുപത്രിയിലെ സേവനപോരായ്മകള്‍ വിശദീകരിച്ച് പരാതി പറഞ്ഞു. 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
uzhvoor

കുറവിലങ്ങാട്:  ഉഴവുര്‍ ഡോ കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും വികസനവുമായി ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്ത് നിരവധി പത്രം പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Advertisment

ഈ പ്രസ്താവനയില്‍ മരുന്നുകളുടെ ലഭ്യത അതിന് വക ഇരുത്തിയ തുക, ഡോക്ടര്‍മാരുടെ സേവനവും എണ്ണവും അഭിനന്ദനവും. 


പക്ഷെ ഉഴവുര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാറില്‍ പങ്കെടുത്ത ജനങ്ങള്‍ ഉഴവുര്‍ ആശുപത്രിയിലെ സേവനങ്ങളെ കുറിച്ച് പരാതി ഉയര്‍ത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്ങളുടെ അധികാര പരിധിയും അതിന്റെ പരിമിതിയും പറഞ്ഞ് കൈമലര്‍ത്തി. 



അപ്പോഴാണ് സെമിനാര്‍ ഉദ്ഘാടനത്തിന് എത്തിയ സ്ഥലം എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയോട് ജനങ്ങള്‍ ആശുപത്രിയിലെ സേവനപോരായ്മകള്‍ വിശദീകരിച്ച് പരാതി പറഞ്ഞു. 


വികസന സെമിനാറില്‍ ഉയര്‍ന്ന ആശുപത്രിയുമായി ഉയര്‍ന്ന പരാതി ഉഴവുര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയമായി പാസ്സാക്കി തനിക്ക് നിവേദനമായി സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എന്നിവരോട് നിര്‍ദ്ദേശം നല്‍കി. പത്രപ്രസ്താവനകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നുവര്‍ക്ക് ഉള്ള ഒരു താക്കീതാണ് ഈ സംഭവം

Advertisment