ഉഴവുർ – അരീക്കര – കുത്താട്ടുകുളം റോഡിൽ പുതിയ കല്ലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണ് പരുക്കേറ്റു. സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നു നാട്ടുകാർ. നിർമാണം തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വീഴ്ച വരുത്തി

New Update
1c803126-fd6c-4f49-abce-8072faaba3e2

കോട്ടയം: ഉഴവുർ – അരീക്കര – കുത്താട്ടുകുളം റോഡിൽ പുതിയ കല്ലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണ് പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരനെ നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചു.

Advertisment

വെള്ളിയാഴ്ച രാവിലെ ആണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയത്. കല്ലുങ്ക് നിർമ്മാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികൾ ഒരുക്കാതെയാണ് കല്ലുങ്ക് നിർമ്മാണം ആരംഭിച്ചതെന്നു നാട്ടുകാർ പറയുന്നു. 

ഇന്നലെ വൈകിട്ട് തന്നെ സുരക്ഷാ ഒരുക്കങ്ങൾ നടത്താതെ ഇരുന്നത് സംബന്ധിച്ച് എംഎൽഎ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ അറിയിച്ചിരുന്നു. എന്നാൽ, നടപടി ഒന്നും ഉണ്ടായില്ല. ഇതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടതെന്നും നാട്ടുകാർ പറഞ്ഞു.

Advertisment