/sathyam/media/media_files/2025/02/06/6WSDTeeBWrXLxaOxFML7.jpeg)
ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ കാന്‍സര്‍ ഡിറ്റക്ഷന്‍ ജനകീയ ക്യാമ്പയിന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി ബെന്നി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണീസ് പി.സ്റ്റീഫന്‍, വാര്‍ഡ് മെംബര്‍ തങ്കച്ചന്‍ കെ.എം എന്നിവര്‍ സംസാരിച്ചു. കെ ആര്‍ എന്‍ എം എസ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജെ സിത്താര യോഗത്തില്‍ വിഷയാവതരണം നടത്തി.
തുടര്‍ന്ന് ആശുപത്രി വനിതാ നേഴ്‌സിംഗ് ഓഫീസേഴ്‌സ് ,എംഎല്‍ എസ് പി വനിതാ ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പിന് എത്തിയ വനിതകള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡോ. ഡാഫ്‌നി കാന്‍സര്‍ രോഗവും, നിര്‍ണ്ണയവും, ചികിത്സാ അവബോധവും സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് രാജന്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മിനിമോള്‍ ഡി., ഹെഡ് നേഴ്‌സ് ഷീല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് വര്‍ഗ്ഗീസ്, പി.ആര്‍. ഒ ടോമി എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us