/sathyam/media/media_files/2024/12/22/jzzZOCdthuZ8qlHKgI21.jpeg)
കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'അല്‍മാസ് 2024'കോളേജ് എഡ്യുക്കേഷനല്‍ തിയേറ്ററില്‍വെച്ച് പുതുപ്പള്ളി എം.എല്‍.എ അഡ്വ. ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുന്‍കാല കായിക താരങ്ങളെ ആദരിച്ചു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, സെക്രട്ടറി പ്രൊഫ. ബിജു തോമസ്, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. വി പി തോമസ്‌കുട്ടി പൂര്‍വ വിദ്യാര്‍ഥിയും ഇന്റര്‍നാഷണല്‍ വോളി ബോള്‍ പ്ലയെറും ആയിരുന്ന എസ് എ മധു, പ്രൊഫ. അഭിഷേക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/media_files/2024/12/22/3Y7K4QyDXw1MJLL8LCQ1.jpeg)
ചടങ്ങിനിടയില്‍ 2025 ജനുവരി യില്‍ കോളേജില്‍ നടക്കുന്ന ടെക്‌സ്‌പോ എക്‌സിബിഷന്റെ ടിക്കറ്റ് വിതരണ ഉത്ഘാടനം പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റും ഭാര്യ സാലി കിഴക്കേക്കുറ്റും ചാണ്ടി ഉമ്മന്‍എംഎല്‍എയില്‍ നിന്ന് സ്വീകരിച്ചു കൊണ്ടു നിര്‍വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us