Advertisment

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 'ടെക്‌സ്‌പോ' എക്‌സിബിഷന് തുടക്കം

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജും ലെനോവ എഡ്യൂക്കേഷണല്‍ സര്‍വീസും ചേര്‍ന്ന്  ടെക്‌സ്‌പോ എസ്.എസ്. സി ഉഴവൂര്‍ (TEXPO SSC UZHAVOOR) എന്ന പേരില്‍ വിപുലമായ വിദ്യാഭ്യാസ പ്രദര്‍ശനം   നാളെ മുതല്‍ 11 വരെ സംഘടിപ്പിക്കും. കോളേജ് മാനേജര്‍ റവ: ഫാ.അബ്രഹാം പറമ്പേട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

New Update
texo

കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജും ലെനോവ എഡ്യൂക്കേഷണല്‍ സര്‍വീസും ചേര്‍ന്ന്  ടെക്‌സ്‌പോ എസ്.എസ്. സി ഉഴവൂര്‍ (TEXPO SSC UZHAVOOR) എന്ന പേരില്‍ വിപുലമായ വിദ്യാഭ്യാസ പ്രദര്‍ശനം  നാളെ മുതല്‍ 11 വരെ സംഘടിപ്പിക്കും. കോളേജ് മാനേജര്‍ റവ: ഫാ.അബ്രഹാം പറമ്പേട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

Advertisment

 സ്‌കൂള്‍, കോളേജ് കരിക്കുലത്തിന്റെ ഭാഗമായ ആശയങ്ങളും, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നവീന വികാസങ്ങളുമാണ് ഏവര്‍ക്കും ആകര്‍ഷകമായി അനുഭവിച്ചറിയാന്‍ കഴിയും വിധം കോളേജിലെ പഠനവകുപ്പുകള്‍ അവതരിപ്പിക്കുന്നത്.


വിവിധ തരം റോബോട്ടുകള്‍,  വെര്‍ച്വല്‍ റിയാലിറ്റി, പ്ലാനറ്റോറിയം, ഐ.എസ്.ആര്‍.ഒ എക്‌സിബിഷന്‍, അപൂര്‍വ സ്റ്റാമ്പ് നാണയ കളക്ഷന്‍, കേരള പോലീസിന്റെ ബോംബ് - ഡോഗ് - ഫോറെന്‍സിക്- സൈബര്‍ സെല്‍ - എക്‌സിബിഷന്‍, കൃഷിവകുപ്പ് സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശാസ്ത്ര മേള മത്സരങ്ങള്‍, ഫണ്‍ ഗെയിംസുകള്‍, ഫുഡ് സ്റ്റാളുകള്‍, മാജിക് ഷോ തുടങ്ങി ഒട്ടനവധി ആകര്‍ഷണങ്ങളും ഒരുക്കുന്നു.



'ഗ്രാമമിത്ര ക്യാമ്പസ്' എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തി നൂതന സാങ്കേതിക വിദ്യകളുടെ അറിവുകളും അനുഭവങ്ങളും പകര്‍ന്നു കൊടുക്കുവാണ് ഈ എക്‌സിബിഷനിലൂടെ. വിശദ വിവരങ്ങള്‍ക്ക് 9349802181, 8943865890 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


 

Advertisment