/sathyam/media/media_files/2024/11/21/wtmz27lPqeRxwjvZMzQ7.jpg)
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഫിസിക്‌സ് വിഭാഗവും ഐക്യുസിയും സംയുക്തമായി നടത്തുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇന്നൊവേറ്റീവ് മെറ്റീരിയല്‍സ് ഐസിഐഎം 2024 ബിഷപ്പ് തറയില്‍ എഡ്യൂക്കേഷണല്‍ തീയറ്ററില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗവേഷണ സംഗ്രഹങ്ങള്‍ അടങ്ങുന്ന ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ശാസ്ത്ര ഗവേഷണത്തിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നതിനും ജോലി സാധ്യതകള്‍ മനസ്സിലാക്കുന്നതിനും ഈ കോണ്‍ഫറന്‍സ് സഹായകമാകട്ടെ എന്ന് പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.
കോളേജ് പ്രോ മാനേജര്‍ ഡോ.ടി എം ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ വിന്‍സന്റ് മാത്യു,കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിന്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍,വ്യവസായ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഒരുമിച്ചു കൊണ്ടു വരികയും നാനോ മെറ്റീരിയലുകള്‍, സുസ്ഥിരസാമഗ്രികള്‍,അവയുടെ പ്രയോഗങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം എന്ന് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ അഡോണ്‍ ജോസ് വിശദീകരിച്ചു.
കോണ്‍ഫറന്‍സ് ചെയര്‍മാനും ഫിസിക്‌സ് വിഭാഗംമേധാവിയുമായ ഡോക്ടര്‍ തോമസ് മാത്യു സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ദേവിപ്രിയ എ കെ കൃതജ്ഞതയും അര്‍പ്പിച്ചു.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ വിന്‍സന്റ് മാത്യു, ഡോക്ടര്‍ സൂരജ് സോമന്‍ സീനിയര്‍ സയന്റിസ്റ്റ് സി എസ് ഐ ആര്‍ (N II ST), ഡോ: റിജു സി. ഐസക് അസോസിയേറ്റ് പ്രൊഫസര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രൊഫസര്‍ പി ആര്‍ ബിജു ഡയറക്ടര്‍ സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് എംജി യൂണിവേഴ്‌സിറ്റി എന്നിവരാണ് ഇന്നത്തെ വിവിധ സെഷനുകളിലെ മുഖ്യപ്രഭാഷകര്‍.
വിവിധ സെഷനുകളിലായി പേപ്പര്‍ അവതരണങ്ങളും പോസ്റ്റര്‍ അവതരണ മത്സരവും നടത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us