/sathyam/media/media_files/2025/12/03/rahul-sudheeran-2025-12-03-17-33-57.jpg)
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.
'പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
രാഷ്ട്രീയധാര്‍മികത കൂടെ പാലിക്കേണ്ടതുണ്ട് പ്രധാനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാനുള്ള ഒരു യോഗ്യതയും അദ്ദേഹത്തിനില്ല.' സുധീരന്‍ വ്യക്തമാക്കി.
'വിഷയത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടി മാതൃകാപരമായ തീരുമാനമാണ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പുറത്താക്കണം.'
അതോടൊപ്പം നിയമസഭാ അംഗത്വം രാജിവെച്ച് ഒഴിവായി പോകുന്നതാണ് ഉചിതമെന്നും അക്കാര്യം പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us