വി.എം വിനുവിന് വോട്ടുണ്ടെന്ന് പറഞ്ഞ കൗൺസിലറുടെ രാജി എഴുതിവാങ്ങി കോൺ​ഗ്രസ്. കൗൺസിലർക്കെതിരായ നടപടി ശസനക്ക് പിന്നാലെ

വി.എം വിനുവിൻ്റെ വീടുൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ആണ് രാജേഷ്. വി.എം വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത് രാജേഷ് ആയിരുന്നു.

New Update
V M VINU

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന വി.എം വിനുവിന് വോട്ടുണ്ടെന്ന് പറഞ്ഞ കൗൺസിലറുടെ രാജി എഴുതിവാങ്ങി കോൺ​ഗ്രസ്. മലാപ്പറമ്പ് വാർഡ് കൗൺസിലർ കെ.പി. രാജേഷിന്റെ രാജിയാണ് പാർട്ടി എഴുതി വാങ്ങിയത്.

Advertisment

രാജേഷിനെ ശാസിച്ച ശേഷമാണ് പാർട്ടി നടപടി. വി.എം വിനുവിൻ്റെ വീടുൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ആണ് രാജേഷ്. വി.എം വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത് രാജേഷ് ആയിരുന്നു.


മലാപറമ്പ് വാർഡിലെ വോട്ടറായ വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് വ്യക്തമായതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിലർക്കെതിരായ കോൺ​ഗ്രസ് നടപടി.


വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി, രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഉന്നയിച്ചത്. 

Advertisment