വയനാട്: ഐഎംഡി നല്‍കിയ മുന്നറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ വി. മുരളീധരന്‍. വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദര്‍ശിച്ച ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു. സായുധസേനയുടെ എല്ലാ വിഭാഗങ്ങളും, എന്‍ഡിആര്‍എഫിന്റെയും പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക എന്നുള്ളതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 18നും 25നും ഐ.ഐം.ഡി നല്‍കിയ മുന്നറിയിപ്പില്‍ ഭൂപടമടക്കം നല്‍കിയിട്ടുണ്ട്. അത് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.