"ബ്രേക്കിങ് ന്യൂസിൽ" പേര് ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട് ചിലത് പറഞ്ഞ് വി. മുരളീധരൻ. വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ്. തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിന് പിന്നാലെ മാധ്യമങ്ങൾക്കെതിരെ വി മുരളീധരൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
MURALIDHARAN

തിരുവനന്തപുരം: തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ബ്രേക്കിങ് ന്യൂസിനെതിരെ വി. മുരളീധരൻ രംഗത്ത്. തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വി. മുരളീധരൻ മാധ്യമ വാർത്തകളെ പരിഹസിച്ചത്. 

Advertisment

വി. മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

"തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ്റെ പേര് " ബ്രേക്കിങ് ന്യൂസിൽ " ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്....

വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ് !

തലസ്ഥാന നഗരിയിൽ ബിജെപി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 'ഇൻഡ്യ സഖ്യ ഫാക്ടറിയിൽ 'നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.

rajesh asha

മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും ഞാൻ ഭാഗമായിട്ടില്ല.

ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ല.

പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാൻ മനസിലാക്കുന്നു.

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്നേഹപൂർവം  ഓർമിപ്പിക്കുന്നു.

അതല്ല ,ഇൻഡ്യ സഖ്യം തയാറാക്കുന്ന വ്യാജവാർത്ത നിങ്ങൾ ബോധപൂർവം കൊടുക്കുന്നതാണെങ്കിൽ ,ഒന്നേ പറയാനുള്ളൂ...

ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ല !
വി.വി.രാജേഷിനും ആശാനാഥിനും ആശംസകൾ !

 ഇങ്ങനെ വി.മുരളീധരൻ ഫേസ് ബുക്കിൽ കുറിക്കുമ്പോൾ അത് ബ്രേക്കിങ് ന്യൂസ് നൽകിയ തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരെ ലക്ഷ്യം വെച്ചാണെന്ന് വ്യക്തം.

Advertisment