Advertisment

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യില്ല; പ​റ​യാ​നു​ള്ള​ത് പ​റ​യേ​ണ്ട വേ​ദി​യി​ൽ പ​റ​യു​മെന്ന്​ വി.​മു​ര​ളീ​ധ​ര​ൻ, സുരേന്ദ്രൻ രാ​ജി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന നിലപാടിൽ കേ​ന്ദ്ര നേ​തൃ​ത്വം

New Update
v muraleedharn

കൊ​ച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് വി.​മു​ര​ളീ​ധ​ര​ൻ. പ​റ​യാ​നു​ള്ള​ത് പ​റ​യേ​ണ്ട വേ​ദി​യി​ൽ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ ദ​യ​നീ​യ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കെ.​സു​രേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബി​ജെ​പി​യോ​ടു​ള്ള സ്നേ​ഹം ത​നി​ക്ക് മ​ന​സി​ലാ​കും. അ​മ്മ​യെ ത​ല്ലു​ന്ന​ത് നി​ർ​ത്തി​യോ എ​ന്ന​തു പോ​ല​ത്തെ ചോ​ദ്യ​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജി സ​ന്ന​ദ്ധ​ത സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ജി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

 

Advertisment