സ്‌കൂള്‍ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതി. ജനുവരിയിലെ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. അനുവദിച്ചത് അറുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപ. തുക ഉടന്‍ വിതരണം ചെയ്യും

സ്‌കൂള്‍ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തില്‍ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

New Update
SIVANKUTTY

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തില്‍ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Advertisment

അറുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന അധിക സഹായം ശീര്‍ഷകത്തില്‍ അധിക ധനാനുമതിയായാണ് തുക അനുവദിച്ചത്. തുക ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.