അറസ്റ്റിലായ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയെങ്കിലും എംഎല്‍എ സ്ഥാനം ഒഴിയണം. സ്ഥാനം മറയാക്കി കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തന്നെ എംഎല്‍എ പദവി ഒഴിയാന്‍ രാഹുലിനോട് ആവശ്യപ്പെടണം. ഇപ്പോഴും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് വി ശിവന്‍കുട്ടി

കേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് തുടക്കത്തില്‍ അറച്ചു നില്‍ക്കുകയായിരുന്നു.

New Update
v sivankutty

തിരുവനന്തപുരം: സ്ഥാനം മറയാക്കി കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ എംഎല്‍എ പദവി ഒഴിയാന്‍ ആവശ്യപ്പെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അറസ്റ്റിലായ സ്ഥിതിക്ക് രാഹുല്‍ ഇനിയെങ്കിലും എംഎല്‍എ സ്ഥാനം ഒഴിയണം.

Advertisment

കേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് തുടക്കത്തില്‍ അറച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 


കുറ്റകൃത്യം ചെയ്തിട്ടും എംഎല്‍എ സ്ഥാനം വഹിച്ച് കൊണ്ട് എംഎല്‍എ ഓഫീസിലും മറ്റു ആക്ടിവിറ്റികളിലും അദ്ദേഹം സജീവമായി ഇടപെടുന്നത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നത് കൊണ്ടാണ്.

കേസില്‍ സര്‍ക്കാര്‍ മുഖംനോക്കാതെയാണ് നടപടിയെടുത്തത്. രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരാനുണ്ട്. സര്‍ക്കാര്‍ കുറ്റക്കാരെ ഒരുവിധത്തിലും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment