'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്'; ജീവിതപാഠമായി മൂന്നാം ക്ലാസുകാരൻ അഹാന്റെ ഉത്തരക്കടലാസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

New Update
AHAN ANSWERSHEET

തലശ്ശേരി: മലയാളം പരീക്ഷയിൽ "ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി ഉണ്ടാക്കുക" എന്ന ചോദ്യത്തിന് നൽകിയ മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 

Advertisment

തലശ്ശേരി ഒ.ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥി അഹാൻ അനൂപ് എഴുതിയ ഉത്തരത്തിലാണ് ജീവിതപാഠമായി മാറിയ സന്ദേശം.


'നാരങ്ങയും സ്പൂണും' എന്ന കളിയുടെ നിയമങ്ങൾ എഴുതിയപ്പോൾ ആറാമത്തെ നിയമമായി അഹാൻ "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്." എന്ന് രേഖപ്പെടുത്തിയിരുന്നു.


അഹാന്റെ അമ്മയും മാധ്യമപ്രവർത്തകയുമായ നിമ്യ നാരായണൻ ആണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. തുടർന്ന് ആയിരക്കണക്കിന് ആളുകൾ കുട്ടിയുടെ ചിന്താഗതിയെ പ്രശംസിച്ചു.

ഉത്തരക്കടലാസ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചും അഭിനന്ദനവുമായി എത്തിയിരുന്നു. 

"ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്," – എന്നാണ് മന്ത്രിയുടെ കുറിപ്പ്.

Advertisment