/sathyam/media/media_files/2025/10/23/2710433-v-sivankutty-suresh-gopi-2025-10-23-21-05-25.webp)
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ അധിക്ഷേപ പരാമര്‍ശങ്ങൾക്ക് മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി. ‘ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ലെന്ന്’ മന്ത്രി പരിഹസിച്ചു. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.
‘സുരേഷ് ഗോപി ഒരു കേന്ദ്രസഹമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന് എല്ലാം സിനിമാ സ്റ്റെല്‍ ആണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ചാവും സുരേഷ് ഗോപി പറഞ്ഞതെന്നും’ മന്ത്രി വി ശിവന്‍കുട്ടി മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോട്ടയത്ത് വച്ചാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്.
നാക്കെടുത്താല്‍ കള്ളം മാത്രമാണ് സുരേഷ് ഗോപി പറയുന്നത്. നുണ പറയാനും, ഭക്ഷണം കഴിക്കാനും മാത്രമാണ് സുരേഷ് ഗോപി വാ തുറക്കുന്നത്. കള്ളവോട്ട് നേടിയാണ് സുരേഷ് ഗോപി ജയിച്ചത്. കുടുംബക്കാരെക്കൊണ്ടു പോലും കള്ള വോട്ട് ചെയ്യിപ്പിച്ചു.
മൊട്ട് സൂചിയുടെ ഉപകാരവും പോലും നാട്ടുകാര്‍ക്ക് സുരേഷ് ഗോപി ചെയ്യുന്നില്ല. കല്ലുങ്കില്‍ കയറി ഇരുന്നാല്‍ എല്ലാം ആയെന്നാണ് വിചാരം. സുരേഷ് ഗോപിയെ നാട്ടുകാര്‍ പോലും വക വകയ്ക്കുന്നില്ല. തന്നെ കാണാന്‍ വരുന്നത് ജനങ്ങളാണെന്ന ബോധം പോലും സുരേഷ്‌ഗോപിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us