എ എ റഹീം ഇംഗ്ലീഷ് ഗ്രാമർ പരീക്ഷയ്ക്കല്ല കർണാടകയിൽ പോയത്. റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തെ പരിഹസിക്കുന്നവർക്ക് മര്യാദയില്ല, അസൂയയും കുശുമ്പുമെന്നും മന്ത്രി വി ശിവൻകുട്ടി. സൈബർ ആക്രമണം നടത്തുന്നത് ഒരു പണിയുമില്ലാത്തവരെന്നും മന്ത്രിയുടെ വിമർശനം

New Update
sivankutty

തിരുവനന്തപുരം: രാജ്യസഭാ എംപി എ എ റഹീമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തെ പരിഹസിക്കുന്നവർക്ക് മര്യാദയില്ലെന്നും അസൂയയും കുശുമ്പുമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

Advertisment

സൈബർ ഇടങ്ങളിൽ എന്തും പറയാമെന്ന ഭാവമാണ് പലർക്കുമെന്ന് മന്ത്രി കുറ്റപ്പെടുത്തി. “എ.എ. റഹീം ഇംഗ്ലീഷ് അധ്യാപകനൊന്നുമല്ലല്ലോ. എല്ലാ ഭാഷയിലും അഗാധമായ പരിജ്ഞാനം വേണമെന്ന് നിർബന്ധമില്ല. 

തനിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ അദ്ദേഹം കാര്യങ്ങൾ സംസാരിച്ചു. ഗ്രാമർ പരീക്ഷ എഴുതാനല്ല, മറിച്ച് കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരെ കാണാനാണ് അദ്ദേഹം പോയത്,” മന്ത്രി വ്യക്തമാക്കി.

ഒരു പണിയുമില്ലാത്തവരാണ് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നത്. എംപി എന്ന നിലയിൽ റഹീമിന്റെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തേണ്ടത്. ജനങ്ങൾക്കിടയിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ കാണാതെ, ഭാഷയിലെ പിഴവുകൾ തേടി നടക്കുന്നത് വികലമായ മനോഭാവമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Advertisment