/sathyam/media/media_files/2025/12/30/v-sivankutty-2025-12-30-20-06-33.jpg)
കോട്ടയം: തിരുവനന്തുരത്തു വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ തേടി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരാതികള്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു മന്ത്രിയുടെ ഫോണിലേക്കു വലിയൊരു പരാതിയുമായി ഏഴാം ക്ലാസുകാരന്റെ വിളിയെത്തുന്നത്.
ഫോണ്‍ എടുത്ത ഉടന്‍ അങ്ങേത്തലക്കല്‍ പരിചയപ്പെടുത്തല്‍. എന്നാല്‍, ചുറ്റം മാധ്യമങ്ങള്‍ ഉണ്ടെന്നുള്ള ബോധ്യമുള്ള മന്ത്രി കുട്ടിയുടെ സ്വകാര്യത മാനിക്കാതെ വീഡിയോ കോളിലെ സംഭാഷണം ലൗഡ് സീപക്കറില്‍ ഇട്ടു മാധ്യമങ്ങളെ കേള്‍പ്പിച്ചു.
അവധി ദിവസങ്ങളില്‍ ക്ലാസെടുക്കുന്നതിനെക്കുറിച്ചു പരാതി പറയാനാണു കുട്ടി വിളിച്ചത്. മന്ത്രി കുട്ടിയുടെ സ്‌കൂള്‍ പേരു വിവരങ്ങള്‍, എവിടെയാണു പഠിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ തേടുന്നതുവഴി കുട്ടി ആരാണെന്നു കേരളം മുഴുവന്‍ കേള്‍ക്കുകയും ചെയ്തു.
കുട്ടി ആ സംഭാഷണത്തില്‍ 'സ്‌കൂളില്‍ എന്റെ പേര് പറയരുതേ...' എന്നു പറയുകയും ചെയ്യുന്നുണ്ട്. അത്, മന്ത്രിയെയും, വാര്‍ത്താസമ്മേളന ഹാളിനെയും ചിരിപ്പിച്ചെങ്കിലും വിഷയം കുട്ടിയുടെ സ്വകാര്യതയാണ് നഷ്ടപ്പെട്ടത്. ഇതു കുട്ടികള്‍ക്കു മാനസിക സംഘര്‍ഷങ്ങളിലേക്കു തള്ളിവിടാന്‍ സാധ്യതയേറെ.
അവധിക്കാലത്ത് പോലും കുട്ടികള്‍ നന്നായി കളിക്കാന്‍ വിടാതെ ഇരുത്തി പഠിപ്പിക്കുന്നതു ഗൗരവം ഉള്ള വിഷയമാണെങ്കിലും ഇത്തരം പരാതി പറഞ്ഞ കുട്ടിയുടെ ഐഡൻ്റിറ്റി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു എന്നതും അതുപോലെ തന്നെ ഗൗരവം ഉള്ളതാണ്.
വീഡിയോ വൈറലാതോടെ തന്നെ സ്‌കൂളിലും മറ്റുള്ളവരും തിരിച്ചറിയുമോ എന്ന ആശങ്ക കുട്ടിക്ക് ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത്തരം കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഉയരുന്ന ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us