കൂടലില്‍ ഗവണ്മെന്റ് എല്‍പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ആഗ്രഹം, നേരില്‍ കാണണമെന്ന്. ആഗ്രഹം നിറവേറ്റി വിദ്യാഭ്യാസ മന്ത്രി

കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മന്ത്രി പങ്കുവെക്കുകയും ചെയ്തു.

New Update
v-sivankutty

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവ. എല്‍പി സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു മന്ത്രിയപ്പൂപ്പനെ നേരില്‍ കാണണമെന്നത്. ഒടുവില്‍ അതിന് അവസരം ഒരുക്കി ആ ആഗ്രഹം സാധിപ്പിച്ചുനല്‍കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 


Advertisment

കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മന്ത്രി പങ്കുവെക്കുകയും ചെയ്തു.


'കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവണ്മെന്റ് എല്‍പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഒരാഗ്രഹം, നേരില്‍ കാണണമെന്ന്... എന്നാല്‍ അങ്ങിനെയാവട്ടെയെന്ന് ഞാനും...' എന്നാണ് ഫോട്ടോക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയത്. ഫേസ്ബുക്കില്‍ ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു.

Advertisment