New Update
/sathyam/media/media_files/A1jhsjpU4vvBbDAYNZoS.jpg)
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
Advertisment
അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി എടുക്കും. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തും.
അതെസമയം, വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തി വിടില്ല.
ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.