തിരുവനന്തപുരം: പിവി അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ആരോപണങ്ങള്‍ രണ്ട് ദിവസമുണ്ടാകും. സിപിഎം വിട്ടുപോയവര്‍ യോഗം വിളിച്ചതൊക്കെ മുന്‍പ് കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.