108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ഓപ്പറേഷൻസ് വിഭാഗത്തിൽ ഒഴിവുകൾ

New Update
G

തിരുവനന്തപുരം: കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ഓപ്പറേഷൻസ് വിഭാഗത്തിൽ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജില്ലകളിലെ 108 ആംബുലൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ആണ് പ്രധാന ചുമതല. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനിയറിങ്ങിൽ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. അതല്ലെങ്കിൽ ബിരുദാനന്തര ബിരുദവും തത്തുല്യ പ്രവർത്തിപരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment