വടകരയില്‍ ഇരുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല

ഇരുപതോളം കുട്ടികള്‍ക്കാണ് വിവിധ അസ്വസ്ഥകളോടെ ചികിത്സ തേടിയത്.

New Update
നെഞ്ചെരിച്ചിലും വയറുവേദനയും വന്നാൽ ഓടി ആശുപത്രിയിലേയ്ക്ക് പോകേണ്ട, പരിഹാരം നിങ്ങളുടെ വീട്ടിലുണ്ട്

വടകര: വടകരയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുപതോളം കുട്ടികള്‍ക്കാണ് വിവിധ അസ്വസ്ഥകളോടെ ചികിത്സ തേടിയത്. പതിനഞ്ച് കുട്ടികള്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തോടന്നൂരിലെ മദ്രസയില്‍ എത്തിയ കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.


Advertisment

 ഇവിടെ കഴിഞ്ഞ ഞായറാഴ്ച നേര്‍ച്ച ഭക്ഷണം ഉണ്ടായിരുന്നു. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഭക്ഷ്യവിഷബാധയെന്ന് വ്യക്തമല്ല. തിങ്കളാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ചില കുട്ടികള്‍ ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. 


കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അസ്വസ്ഥത അനുഭവപ്പെടുത്തവര്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment