വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.

New Update
arreste

പാലക്കാട്: വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീന്‍, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Advertisment

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ സംഘം നൗഷാദിനെ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.


 ഇരുമ്പ് പൊടിയും മറ്റും ഉപയോഗിച്ച് ദേഹമാസകലം പരിക്കേറ്റ നൗഷാദ് കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പൊലീസിന് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ ആയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.


വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. രാത്രിയോടെയാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. നൗഷാദ് ഒച്ച വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയെങ്കിലും സംഘം ഉടന്‍ കാറില്‍ ഇയാളുമായി കടന്നു കളഞ്ഞു.  



സമീപത്തെ സിസിടി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയില്‍  രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ കോളെത്തി. താന്‍ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നൗഷാദ് അറിയിച്ചത്. 


തുടര്‍ന്ന് ബന്ധുക്കള്‍ നവക്കരയില്‍ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.


 

Advertisment