വടക്കഞ്ചേരി : ഹജ്ജ് കർമത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, അഞ്ചുമൂർത്തി മംഗലം വഴുവക്കോട് വീട്ടിൽ കാസിം( 70 ) ആണ് മരിച്ചത്.
ഭാര്യ നജ്മത്തിനോടൊപ്പം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കാസിം ഹാജിയുടെ നിര്യാണത്തിൽ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയർമാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. മക്കൾ: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കൾ: ജിഫ്ന, മുത്തലവി, ഹക്കീം, അൻവർ.