വാക്കുതർക്കത്തെ തുടർന്നുളള വൈരാഗ്യത്താൽ ആക്രമണം. രണ്ട് പ്രതികൾ പിടിയിൽ

ലിനു തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്ത്രീയെയും കുട്ടിയെയും ആക്രമിച്ച് മാനഹനി വരുത്തിയ കേസിലും, ഒരു അടി പിടിക്കേസിലും പ്രതിയാണ്.

New Update
images(1568)

വാടാനപ്പിള്ളി : തളിക്കുളം ബസ് സ്റ്റോപ്പിൽ വെച്ച് തളിക്കുളം സ്വദേശി മുല്ലക്കര വീട്ടിൽ ദിലീപ് (47)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഒളരി പുല്ലഴി സ്വദേശികളായ പണിക്കൻ വീട്ടിൽ ലിനു (38),  പുളിക്കൽ വീട്ടിൽ സിനീഷ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ലിനു തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്ത്രീയെയും കുട്ടിയെയും ആക്രമിച്ച് മാനഹനി വരുത്തിയ കേസിലും, ഒരു അടി പിടിക്കേസിലും പ്രതിയാണ്.

സിനീഷ്  അന്തിക്കാട്, തൃശ്ശൂർ വെസ്റ്റ് പെലീസ് സ്റ്റേഷനുകളിൽ രണ്ട് കളവ് കേസുകളും, തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് കടത്തിയ ഒരു കേസും അടക്കം അഞ്ച് കേസുകളിലെ പ്രതിയാണ്.

Advertisment