/sathyam/media/media_files/2025/03/14/qAsf5132z7AbsqS56LV7.jpeg)
കോഴിക്കോട്: വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബൈക്കുകള്‍ മോഷ്ടിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ നഗരത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അന്വേഷണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണ് ബൈക്കുകളെന്ന് പൊലീസ് സംശയിക്കുന്നു. ബൈക്കുകളില്‍ പൊലീസ് പരിശോധന നടത്തി. ഇതുവരെ 6 ബൈക്കുകള്‍ കണ്ടെടുത്തു. കോഴിക്കോട് വടകരയില്‍ മോഷ്ട്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു.
9,10 ക്ലാസിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഈ വാഹനങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ ലഹരികടത്തിനും ഉപയോഗിച്ചതായും സംശയിക്കുന്നു. വടകരയിലെ വിവിധ സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായത്.
വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷിടിക്കുകയും രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച് ഉപയോഗിക്കുകയാണ് ഇവരുടെ രീതി. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷണം പോയ ബൈക്കുകള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വീടുകളില്‍ ഇവ കൊണ്ട് പോവുന്നില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ വിവരം അറിഞ്ഞിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us