കവര്‍ച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതി. വടിവാള്‍ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയില്‍

കവര്‍ച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ വടിവാള്‍ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയിലായി. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
vadival vineeeth 111

അമ്പലപ്പുഴ: കവര്‍ച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ വടിവാള്‍ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയിലായി. 

Advertisment

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ 60ലേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ എടത്വ സ്വദേശി വിനീത് (25), കൂട്ടാളി കൊല്ലം പരവൂരിലെ കോട്ടപ്പുറം സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 


വ്യാഴാഴ്ച രാത്രി നീര്‍ക്കുന്നം കൃഷി ഓഫീസിന് സമീപം അപരിചിതരായ രണ്ടു പേര്‍ നില്‍ക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എസ്‌ഐ ഹാഷിമിന്റെ നേതൃത്വത്തില്‍ ഇവരെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തു. 


അപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് മനസിലായത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കിലാണ് ഇവര്‍ അമ്പലപ്പുഴയില്‍ എത്തിയത്. റിമാന്‍ഡ് ചെയ്തു.


 

Advertisment