വൈക്കം മറവൻതുരുത്തിൽ 15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിൽ. പിടിയിലായത് പിതൃസഹോദരന്‍. ഉത്സവം കാണാനെത്തിയ കുട്ടിയെയാണ് പ്രതി ആക്രമിച്ചത്

ജ്യേഷ്ഠ സഹോദരനുമായി ഉണ്ടായിരുന്ന കുടുംബവഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരകമായതെന്ന് പോലീസ് അറിയിച്ചു.

New Update
arrest45

വൈക്കം: വൈക്കത്ത് 15 വയസുകാരനെയും സുഹൃത്തിനെയും കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ.

Advertisment

കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി സുരേഷ് കുമാറിനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്സവം കാണാനെത്തിയ സഹോദരന്റെ മകനായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്.

ജ്യേഷ്ഠ സഹോദരനുമായി ഉണ്ടായിരുന്ന കുടുംബവഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരകമായതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisment