വൈക്കം: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ തലയോലപ്പറമ്പിനു സമീപത്തുള്ള പ്രസാദഗിരി പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കിടെ അഡ്മിനിസ്‌ട്രേറ്ററെ ചവിട്ടി നിലത്തിട്ട് വിമതര്‍. ബലിവസ്തുക്കളും തട്ടി നിലത്തിട്ടു.
/sathyam/media/media_files/2025/02/01/hJpkkUm1EajhLKBhtFNI.jpg)
പള്ളി വികാരിയും വിമത വിഭാഗം വൈദികനുമായ ഫാ. ജെറിന്‍( മാര്‍ട്ടിന്‍) പാലത്തിങ്കലിന്റെ് നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് വിശ്വാസികൾ ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി നടന്നുവന്ന തര്‍ക്കമാണ് ഇപ്പോള്‍ കൈയ്യാങ്കളിയിലേക്കും എത്തിയിരിക്കുന്നത്. സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പിലാക്കാനും സഭ സഭ നിയോഗിച്ച 82 വയസുള്ള ഫാ. ജോണ്‍ തോട്ടുപുറം എന്ന അഡ്മിനിസ്‌ട്രേറ്റര്‍ വൈദികനു നേരെയാണു കൊടിയ മര്‍ദനം അരങ്ങേറിയത്.
വിശുദ്ധ കുര്‍ബാനിക്കിടക്ക്, ചവിട്ടുകയും, കഴുത്തിനു പിടിച്ചു വലിക്കുകയും, കാലുകൊണ്ട് ചവിട്ടി താഴെക്കിടുകയും ചെയ്തു. വൈദികനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
അതേസമയം ഫാ. തൊട്ടുപുറം ജോണിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വികാരി ജെറിന്‍ പാലത്തിങ്കലിന്റെ കണ്ണില്‍ പേപ്പര്‍ സ്‌പ്രേ അടിച്ചു, കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നുള്ള ആരോപണവുമായി വിമതരും രംഗത്തുണ്ട്. സങ്കർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്.