Advertisment

പ്രസാദഗിരി പള്ളിയിലെ വിമതർ പുതിയ കഥയുമായി രംഗത്ത്. പള്ളിയിലെ സി.സി.ടി.വി മോഷണം മോഷണം പോയെന്നു പ്രചാരണം. ഫാ. ജോണ്‍ തോട്ടുപുറത്തെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ എന്നു വിശ്വാസികള്‍. സി.സി.ടി.വി ദ‍ൃശ്യങ്ങള്‍ പൂര്‍ണമായും പുറത്തുകൊണ്ടുവരണമെന്നും ആവശ്യം

സിസിടിവി ഡിവിആര്‍ കൈക്കാരനും സംഘവും ചേര്‍ന്ന് മാറ്റി എന്നാണ് വിമതരുടെ ആരോപണം. 

New Update
prasadhagiri church

വൈക്കം: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയില്‍ ഫാ. ജോണ്‍തോട്ടുപറത്തെ കുര്‍ബാനക്കിടെ മര്‍ദിച്ച സംഭവത്തില്‍ സീറോ മലബാര്‍ സഭാ നേതൃത്വം നടപടികള്‍ ആരംഭിച്ചിരിക്കേ പള്ളിയിലെ സി.സി.ടി.വി കാണാനില്ലെന്നു പ്രചാരണം.

Advertisment

സിസിടിവി ഡിവിആര്‍ കൈക്കാരനും സംഘവും ചേര്‍ന്ന് മാറ്റി എന്നാണ് വിമതരുടെ ആരോപണം. 


പക്ഷേ ഫാ. ജെറിനെ വിശ്വാസികള്‍ തടയുന്ന സി.സി.ടി.വി ക്ലപ്പിങ്ങുകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഫാ. ജെറിന് നേരെ നടന്ന അക്രമം എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.


എന്നാല്‍, ഫാ. ജോണ്‍ തോട്ടുപുറത്തെ മര്‍ദിക്കുന്നതു തടയാന്‍ വിശ്വാസികള്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്  മുറിച്ചു മാറ്റി പ്രചരിപ്പിക്കുന്നത്.

അള്‍ത്താരയില്‍ കയറി ഫാ. ജെറിന്‍, ജോണ്‍ തോട്ടുപുറത്തെ കുര്‍ബാന തടസപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ വിമത വൈദികനെ അള്‍ത്താരയില്‍ നിന്നു പിടിച്ച് ഇറക്കി തടഞ്ഞിരുന്നു. 

ഫാ. ജെറിന്‍ പിന്നാലെ ഫോണ്‍ എടുത്ത് വിമത അനുയായികളെ വിളിച്ചുകൂട്ടി സങ്കർഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. കുര്‍ബാന തടസപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ പള്ളിയുടെ ഡോറുകള്‍ അടച്ചു.

അതോടെ ഡോര്‍ തുറന്ന് വിമതരെ പള്ളിക്കുള്ളില്‍ കയറ്റാന്‍ ജെറിന്‍ ശ്രമിച്ചപ്പോള്‍ ഡോറിന് മുന്നില്‍ നിന്നു വിശ്വാസികള്‍ തടസം സൃഷ്ടിച്ചിരുന്നു. 


പക്ഷേ, ഇതെല്ലാം വിമതര്‍ക്കു നേരെ നടന്ന അക്രമം എന്ന പേരിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നതെന്നും വിശ്വാസികൾ പറഞ്ഞു.


സിസിടിവി ഡിവിആര്‍ കൈക്കാരനും സംഘവും ചേര്‍ന്നു മാറ്റി എന്നാണ് പുതിയ ആരോപണം. അങ്ങനെയെങ്കില്‍ കുറച്ചു ദൃശ്യങ്ങള്‍ മാത്രം എങ്ങനെ കിട്ടി എന്നും വിശ്വാസികള്‍ ചോദിക്കുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്തുവന്നാലും പോലീസ് പിടിച്ചെടുത്താലും ഫാ. ജെറിന് കടുത്ത ശിക്ഷ ലഭിക്കും. 

ഇതു തടയാനാണ് സിസിടിവി ഡിവിആര്‍ മോഷണം പോയെന്ന പുതിയ കഥകള്‍ പ്രചരിപ്പിക്കുന്നതെന്നു വിശ്വാസികള്‍ ആരോപിക്കുന്നു. 


സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്തു കൊണ്ടുവരണമെന്നും വിശ്വാസികൾ ആവശ്യപ്പെടുന്നു.  തന്റെ കയ്യും കാലും കെട്ടിയിട്ടു, പെപ്പര്‍ സ്‌പ്രെ പ്രയോഗിച്ചു, കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നു ഫാ. ജെറിന്റെ ആരോപിച്ചിരുന്നത്.


ഇതോടൊപ്പം ഫാ. ജെറിന്‍ അള്‍ത്താരയില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും സങ്കീര്‍ത്തിയില്‍ വച്ച് ഫാ. ജോണിനെ ചവിട്ടുന്നതും വിമതർ പള്ളിയുടെ കതക് തല്ലിപ്പൊളിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്.

അത് പുറത്തുവരാതിരിക്കാനാണ് ഈ സിസിടിവി മോഷണക്കഥയെന്നും സി.സി.ടിവി ദൃശ്യങ്ങള്‍ എത്രയും വേഗം പുറത്തുകൊണ്ടു വരണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.

Advertisment