/sathyam/media/media_files/2024/12/07/ZNtWPNNqp0gTVTxkkmE2.jpeg)
വൈക്കം: ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് വൈക്കം ബി. ആര്‍. സിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. വിളംബര റാലി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജുവിന്റെ മഹനീയ സാന്നിധ്യത്തില്‍ വൈക്കം എസ്. എച്ച്. ഒ. ജയകൃഷ്ണന്‍ എം. ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ചടങ്ങിന് ബി. പി.സി. സുജ വാസുദേവന്‍ (ബി. ആര്‍. സി. വൈക്കം) സ്വാഗതം ആശംസിച്ചു. വൈക്കം ദളവാക്കുളം സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലി വൈക്കം ബോട്ട് ജെട്ടിയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സമാപന ചടങ്ങില്‍ വൈക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഗ് ക്യാന്‍വാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പി. ടി.സുഭാഷ് വൈസ് ചെയര്‍മാന്‍ വൈക്കം മുനിസിപ്പാലിറ്റി ആണ്.
വൈക്കം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, എസ്. എം. എസ്.എന്‍. എച്ച് എസ്സ് സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ എം. എസ്. സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാധിക എം. ആര്‍ ട്രെയിനര്‍ ബി. ആര്‍. സി വൈക്കം നന്ദി അര്‍പ്പിച്ചു.
ബിഗ് ക്യാന്‍വാസില്‍ എല്ലാ ജനപ്രതിനിധികളും അധ്യാപകരും, വിദ്യാര്‍ത്ഥികളും, തദ്ദേശവാസികളും കയ്യൊപ്പ് ചാര്‍ത്തി. തുടര്‍ന്ന് എസ് എം എസ് എന്‍ എച്ച് എസ് എസ് ലെ എന്‍ എസ് എസ് വോളണ്ടിയേഴ്സ് നടത്തിയ ഫ്‌ലാഷ് മോബ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us