വൈക്കത്തു നിന്ന് ചെന്നൈക്കും വേളാങ്കണ്ണിക്കും ബസ് സര്‍വീസ് ആരംഭിച്ചു

വൈക്കത്തേക്ക് ബസ് ഓടിക്കാനുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

New Update
bus 1

വൈക്കം:  തമിഴ്നാട്  സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ  വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സര്‍വീസുകള്‍ക്ക് തുടക്കം. വൈക്കം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍  ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. 

Advertisment

വൈക്കത്തേക്ക് ബസ് ഓടിക്കാനുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.  


വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി - ആര്യങ്കാവ് ബസ് സര്‍വീസ് കേരളത്തിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കാനുള്ള ശ്രമങ്ങളോട് ജീവനക്കാരും യാത്രക്കാരും സഹകരിക്കണം.

 എം.എല്‍.എ ഫണ്ട് ലഭ്യമാക്കിയാല്‍ വൈക്കം ഡിപ്പോയില്‍ ഷോപ്പിങ് മാള്‍ അടക്കം പുതിയ കെട്ടിടം പണിയാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.


 സഹകരണ സംഘങ്ങള്‍ അടക്കമുള്ളവര്‍ മുന്നോട്ടു വന്നാല്‍ ബസ് സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാനും തയ്യാറാണ്.


സ്വകാര്യ ബസുകളിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഡ്രൈവര്‍മാരാക്കാന്‍ അനുവദിക്കില്ല. ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക്മാര്‍ക്ക് കൊണ്ടുവരും. ഒരു വര്‍ഷത്തിനിടെ ആറ് ബ്ലാക്ക്മാര്‍ക്ക് വന്നാല്‍ ലൈസന്‍സ് തനിയെ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു.

വൈക്കത്തേക്കുള്ള സര്‍വീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ പറഞ്ഞു.


 തലയോലപ്പറമ്പ് ഗ്രാമപഞ്ചയത്തംഗം സജിമോന്‍ വര്‍ഗീസും ഭാര്യയും ചേര്‍ന്ന് ആദ്യ ടിക്കറ്റ് മന്ത്രിമാരില്‍ നിന്ന് ഏറ്റുവാങ്ങി.


സി. കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി .മുഖ്യാതിഥിയായിരുന്നു.
 നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ പി.ടി . സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായര്‍, എസ് ഇ ടി സി മാനേജിംഗ് ഡയറക്ടര്‍ ആര്‍ .മോഹന്‍ കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി . പി. .പ്രദീപ്കുമാര്‍, കെഎസ് ആര്‍ ടിസി ചീഫ് ട്രാഫിക് ഓഫീസര്‍ ടി..എ ഉബൈദ്,കെഎസ്ആര്‍ടിസി  ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പി. എസ്. പ്രമോജ്  ശങ്കര്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.ടി. ഷിബു എന്നിവര്‍ പ്രസംഗിച്ചു.

Advertisment