/sathyam/media/media_files/2025/12/01/vaikom-mahadeva-tample-2025-12-01-18-44-26.jpg)
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നു.. പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു.
ക്ഷേത്ര ഭൂമി സ്ഥാപനങ്ങള്‍ ആക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേയില്‍ വൈക്കം ക്ഷേത്രവും കാലാക്കല്‍ ക്ഷേത്രവും റവന്യു പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈക്കം ക്ഷേത്ര ഭൂമിയുടെ അളവില്‍ വ്യക്തത ഇല്ല.
ബേസിക്ക് സര്‍വേ സെറ്റില്‍മെന്റ് രേഖകള്‍ പരിശോധിച്ചപ്പോള്‍ ദേവസ്വം വക വസ്തുക്കള്‍ പലതും സ്വകാര്യ വ്യക്തികളുടെ പേരിലാണ്.
ഇതു സംബന്ധിച്ചു മുന്‍ ഉപദേശക സമിതിയും ഭക്തരും ദേവസ്വം വിജിലന്‍സിനും താലൂക്ക് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടായില്ല.
രാഷ്ട്രീയ വമ്പന്‍മാര്‍ മുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വരെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് ക്ഷേത്ര മുന്‍ ഉപദേശകസമിതി ആരോപിക്കുന്നു.
വൈക്കം സത്യാഗ്രഹം നടന്ന മണ്ണു മോഷ്ടിച്ച വരെ തിരിച്ചറിയുക. നഷ്ടപെട്ടുപോയ ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കുക, ക്ഷേത്ര ഭൂമി കൈമാറ്റം നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രദേശത്ത് പ്രതിഷേധത്തിനു തയാറെടുക്കുകയാണു വിശ്വാസികള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us