/sathyam/media/media_files/2024/12/04/ACjY7dZh9JuALxEeZ2V0.jpg)
കോട്ടയം: വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്ന ചടങ്ങില്‍ വൈക്കത്തുവച്ചു നടക്കും.
ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാന്‍, തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകന്‍, തമിഴ്നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥന്‍, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., സി.കെ. ആശ എം.എല്‍.എ, സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തമിഴ്നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us