വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി വീണ.എസ്.നായർ

വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

author-image
Pooja T premlal
New Update
vaishna

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെെഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍. 

Advertisment

ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ഇആര്‍ഒയ്ക്കും ഹിയറിങ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് വീണ എസ് നായര്‍ പരാതി നല്‍കിയിരിക്കുന്നത്. 

വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

Advertisment