കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2024 - 25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്തല ഗ്രാമസഭ നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍.ഷൈലകുമാര്‍, ശ്രീജി ഷാജി, ഭൈമി വിജയന്‍, പി. കെ. ആനന്ദവല്ലി, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് വി. ടി. പ്രതാപന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. എസ്. ഗോപിനാഥന്‍, എം.കെ. റാണിമോള്‍, വീണ അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. കെ. ശീമോന്‍, രേഷ്മ പ്രവീണ്‍, എസ്. ബിജു, ഒ.എം. ഉദയപ്പന്‍, സുലോചന പ്രഭാകരന്‍, സുജാത മധു, ജെസീല നവാസ്, ആറ് ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.ശ്രീകല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി . രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ എസ്. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.