New Update
/sathyam/media/media_files/2025/09/08/photos209-2025-09-08-22-29-10.jpg)
വളാഞ്ചേരി: ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശുദ്ധ ഖുർആനിൽ തൊട്ട് സത്യം ചെയ്ത് മുൻ മന്ത്രി കെ.ടി. ജലീൽ. വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ഭാര്യയെ നിയമിച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
Advertisment
ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ആരെയും സ്വാധീനിക്കുകയോ ആരോടും ശുപാർശ നടത്തുകയോ ചെയ്തിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ജലീൽ ഈ കാര്യങ്ങൾ പറഞ്ഞത്.
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിയായിരിക്കെ ഭാര്യയുടെ നിയമനം അംഗീകരിക്കാനായി താൻ ഉദ്യോഗസ്ഥരെയോ മറ്റ് മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
കോൺഗ്രസ്-ലീഗ് അനുഭാവികളായ സ്കൂൾ കമ്മിറ്റിയിലെ അംഗങ്ങളോട് ചോദിച്ചാൽ ഇക്കാര്യത്തിലെ സത്യാവസ്ഥ മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.